District News
പാണ്ടിക്കാട്: പാണ്ടിക്കാട് ലയണ്‍സ് ക്ലബ്ബിന്റെ 2026-27 വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതല ഏൽക്കുന്ന ചടങ്ങ് പാണ്ടിക്കാട് വിടിഎസ് ഓഡിറ്റോറിയത്തിൽ നടത്തി. വളപ്പില കമ്യൂണിക്കേഷൻസ് എംഡിയും ലാൻഡ്സ് ക്ലബ്സ് ഇന്റർനാഷണൽ മൾട്ടിപ്പിൾ കൗണ്‍സിൽ സെക്രട്ടറിയുമായിരുന്ന ജയിംസ് പോൾ വളപ്പില ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡന്റ് കാസിം പണിക്കവീട്ടിൽ അധ്യക്ഷത വഹിച്ചു. ജയിംസ് മഞ്ഞാടിയിൽ സ്വാഗതവും ക്ലബ് സെക്രട്ടറി സേതുമാധവൻ റിപ്പോർട്ടും അവതരിപ്പിച്ചു.
ലയണ്‍സ് ഡിസ്ട്രിക്ട് ത്രീ വണ്‍ എയ്റ്റ് ഡി വണ്‍ കോർ കാബിനറ്റ് കമ്മിറ്റി അംഗങ്ങളായ കിഷോർ മുട്ടത്ത്, പ്രസാദ്, നാരായണനുണ്ണി, ടോം ഐസക്, സിബി വയലിൽ, റീജണൽ ചെയർപേഴ്സണ്‍ ലയണ്‍ നാരായണൻകുട്ടി, സുരേഷ്, ഏരിയാ ചെയർപേഴ്സണ്‍ ഷീജ റോയ് തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളെ ചേർക്കലും ജയിംസ് പോൾ വളപ്പില നിർവഹിച്ചു. പുതിയ പ്രസിഡന്റായി ഡോ. അജയ് രാഘവനും സെക്രട്ടറിയായി എം.എ. വിറ്റാജും ട്രഷറായി വി.എസ്. ജോസഫും ചുമതലയേറ്റു. ചടങ്ങിൽ രോഗികൾക്കുള്ള സഹായ വിതരണവും നടത്തി.
District News
ചെറുപുഴ: ലയൺസ് ക്ലബ് സോൺ രണ്ടിലെ ക്ലബുകളുടെ യോഗം സോൺ ചെയർപേഴ്സൺ മഞ്ജു മധു, ക്ലബ് പ്രസിഡന്റുമാരായ ബോബൻ ജോസഫ്, മാത്യു ജോസഫ് തോണിക്കൽ, ബിന്നി മാത്യു, വി.വി. ബിനോയി, എൻ.ഡി. വിൻസെന്റ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറിമാരായ റോയി ജോസഫ്, ജി. അഭിലാഷ്, സെബാസ്റ്റ്യൻ കൊള്ളിയിൽ, ടോണി തോമസ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.
വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്കുളള സോൺ അവാർഡുകൾ സോൺ ചെയർപേഴ്സൺ മഞ്ജു മധു വിതരണം ചെയ്തു. ഡിസ്ട്രിക് സെക്രട്ടറി ബെന്നി ജോൺ നേതൃത്വ മികവിന് മഞ്ജു മധുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഡിസ്ട്രിക് അഡ്വൈസർ കെ.പി.എ. സിദ്ദിഖ്, റീജണൽ ചെയർമാൻ എൻ.ജെ. ജോസഫ്, ക്ലബ് പ്രസിഡന്റുമാർ എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികൾക്ക് ഡോ. ജിനോ ഗോപാൽ, അജിത് തോമസ്, ജിഷ സജി എന്നിവർ നേതൃത്വം നൽകി.
District News
അങ്കമാലി: ലയൺസ് ക്ലബ് ഓഫ് അങ്കമാലി എയർസിറ്റി ചാർട്ടർ ഡേ ആഘോഷിച്ചു. മുഖ്യാതിഥി ഡിസ്ട്രിക്ട് ഗവർണർ കെ.ബി. ഷൈൻകുമാർ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ക്ലബ് പ്രസിഡന്റ് നിഷി ജേക്കബ് അധ്യക്ഷത വഹിച്ചു.
ഈ വർഷം മൂന്ന് വീടുകളുടെ നിർമാണം ആരംഭിക്കാൻ സാധിച്ചതും മറ്റ് നിരവധി സാമൂഹിക സേവന പദ്ധതികൾ വിജയകരമായി നടപ്പിലാക്കാൻ കഴിഞ്ഞതും ക്ലബിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡിസ്ട്രിക്ട് ലീഡർമാരായ വി.ജെ. ഇന്ദുലാൽ , സുമിത്ത് രവി, ക്ലബ് സെക്രട്ടറി സി.വി. മാർട്ടിൻ , സണ്ണി വർഗീസ് തുടങ്ങിയവരും സംബന്ധിച്ചു. ക്ലബ്ബിന്റെ വരും വർഷത്തെ കർമ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകളും നടന്നു.
District News
മുഹമ്മ: ലയൺസ് ഡിസ്ട്രിക്റ്റ് 318 സി മുഹമ്മയുടെ വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനം ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ കെ.ബി. ഷൈൻകുമാർ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് എസ്. ഗണേഷ്കുമാർ അധ്യക്ഷനായി. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് നിർമിച്ച വീടിന്റെ താക്കോൽ ചടങ്ങിൽ കൈമാറി.
വീൽചെയർ വിതരണം ഡിസ്ട്രിക്റ്റ് കാബിനറ്റ് ട്രഷറർ വർഗീസ് ജോസഫ് നിർവഹിച്ചു. പ്രദേശത്തെ ഹരിത കർമ സേനയിലെ വനിതകളെ ചടങ്ങിൽ ഡിസ്ട്രിക്റ്റ് എൻവിറോൺമെന്റ് സെക്രട്ടറി സിന്ധു ദിനരാജ് ആദരിച്ചു. പീസ് പോസ്റ്റർ മത്സരത്തിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനം ചീഫ് പ്രോഗ്രാം കോ-ഓർഡിനേറ്റർ അഡ്വ. ജോസ് മംഗലി നിർവഹിച്ചു.
സെക്രട്ടറി ടി. ജയകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റീജൺ ചെയർമാൻ അഡ്വ. ടി. സജി, സോൺ ചെയർപേഴ്സൺ അഡ്വ. പ്രിയ അരുൺ എന്നിവർ പ്രസംഗിച്ചു. ലേഡീസ് ഫോറം പ്രസിഡന്റ് പ്രീത സാനു നന്ദി പറഞ്ഞു. തുടർന്ന് ക്ലബ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികളും പുതിയ അംഗങ്ങളുടെ തെരഞ്ഞെടുപ്പും നടന്നു.